ബിജെപി എങ്ങനെ അഴിമതി ഇല്ലാത്ത പാർട്ടി ആയി
പലപ്പോഴും എന്റെ ബിജെപി സുഹൃത്തുക്കൾ പറയുന്ന ഒരു കാര്യമാണ് കോൺഗ്രസ് ഗവണ്മെൻറ് പോലെയല്ല ബിജെപി, ഭരണത്തിൽ ഒരു തവണയെങ്കിലും അഴിമതിയുടെ കഥകൾ കേട്ടിട്ടുണ്ടോ? മോദി അഴിമതിയില്ലാത്ത ഒരു നേതാവാണ്. ലക്ഷം കോടിയുടെ അഴിമതി നടത്തിയ കോൺഗ്രസ് ആണോ സുതാര്യമായ ഭരണം നടത്തുന്ന ബിജെപിയെയും മോദിയെയും വിമർശിക്കുന്നത് .
ഇതിന്റെ പിന്നാമ്പുറ കഥകൾ ഒന്ന് പരിശോധിക്കാം.
ഇന്ത്യ UPA യിൽ നിന്ന് NDA യിലേക്ക് - ഒരു ഫ്ലാഷ് ബാക്ക്
സത്യത്തിൽ അഴിമതിയുടെ വാർത്ത ഇല്ലാത്ത ഒരു പത്രം നമ്മൾ UPA ഗവണ്മെന്റ് സമയത്തു കണ്ടത് വളരെ ചുരുക്കമായിരിക്കും. 2G, കൽക്കരി , ഹെലികോപ്റ്റർ , ക്യാഷ് ഫോർ വോട്ട് , കോമൺവെൽത്ത് , ഡൽഹി CNG , ഫോഡ്‌ഡർ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത അഴിമതി കഥകൾ. ജനങ്ങൾ അന്ന് വരെ കണ്ടിട്ടില്ലാത്ത അത്ര വലിയ സംഖ്യകളുടെ - ലക്ഷം കോടിയുടെ അഴിമതികൾ.
ഇതൊക്കെ കണ്ടും കേട്ടും അനുഭവിച്ചും മടുത്ത ജനങ്ങൾക് മുന്നിലേക്കാണ് 'അഴിമതി രഹിത വികസന കുതിപ്പ് ' എന്ന വാഗ്‌ദാനവുമായി ബിജെപി അന്നത്തെ ഗുജറത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ അവതരിപ്പിക്കുന്നത്. ആകാശത്തോളം വാഗ്‌ദാനങ്ങൾ, ഊതി വീർപ്പിച്ച ഗുജറാത്ത് മോഡൽ വികസനം, അഴിമതിക്കും കള്ളപ്പണത്തിനും എതിരെ കുരിശ് യുദ്ധം , വിദേശത്തുള്ള കള്ളപ്പണം പിടിച്ചെടുത്താൽ 15 ലക്ഷം വീതം എല്ലാ ഇന്ത്യക്കാരുടെയും അക്കൗണ്ടിൽ ഇടാനുണ്ടാകും, 50 രൂപക്ക് പെട്രോൾ അങ്ങനെ മോഹന സുന്ദര വാഗ്‌ദാനങ്ങൾ ഒപ്പം UPA ക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരം കൂടിയായപ്പോൾ വൻ ഭൂരിപക്ഷത്തിൽ NDA അധികാരത്തിൽ
എന്താണ് അഴിമതി ?
ആദ്യം എന്താണ് അഴിമതി? അഴിമതിയുടെ ഒരു നിർവചനം നോക്കാം , 100 ൽ അധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ട്രാൻസ്പെരൻസി ഇന്റർനാഷണൽ എന്ന സംഘടന കൊടുക്കുന്ന നിർവചനം
" ഒരാളുടെ അല്ലെങ്കിൽ ഒരു സംഘടയുടെ സ്വന്തം നേട്ടങ്ങൾക്കു വേണ്ടി വിശ്വസിച്ചേൽപ്പിക്കുന്ന അധികാരം ദുർവിനിയോഗം ചെയ്യുന്നതാണ് അഴിമതി "
( For more details plz click here )
ബിജെപിയും അഴിമതിയും
ബിജെപിയെ കുറിച്ച് അഴിമതി ആരോപണങ്ങൾ വന്നിട്ടില്ലേ ? തീർച്ചയായും വന്നിട്ടുണ്ട് , അതിനു ഒരു ഉദാഹരണം റാഫേൽ അഴിമതിയാണ്.
ബിജെപി അതിനെ അതിജീവിച്ചു , തികച്ചും നിയമപരമായി. എങ്ങനെ?
അതിനു സഹായിച്ച വ്യക്തി ഇപ്പോൾ ഒരു രാജ്യസഭാ എംപി ആണ് . ആ വ്യക്തിയുടെ വിവരങ്ങൾ ഇവിടെ വിവരിച്ചാൽ മറ്റൊരു തരത്തിൽ അത് എനിക്കെതിരെയുള്ള നിയമ നടപടികൾ ക്ഷണിച്ചു വരുത്തൽ ആകും എന്നത് കൊണ്ട് അതിലേക്കു കടക്കുന്നില്ല ചെറിയൊരു ഗൂഗിൾ സെർച്ചിലൂടെ ആവശ്യമായ വിവരങ്ങൾ നിങ്ങൾക് ലഭിക്കും.
പക്ഷേ ഇവിടെ പറയുന്നത് ഇന്ത്യയിൽ ഇപ്പൊൾ നടന്നു കൊണ്ടിരിക്കുന്ന, എന്നാൽ ചർച്ചയാകാതെ പോകുകയും അത് കൊണ്ട് തന്നെ ജനങ്ങൾ അധികം അറിയാതെ പോയതും ആയ ഏറ്റവും വലിയ ഒരു തട്ടിപ്പിനെ കുറിച്ചാണ്, നിയമത്തിൻ്റെ തണലിൽ നടക്കുന്ന ആ അഴിമതിയുടെ വിശദ വിവരങ്ങളിലേക്ക്
അഴിമതി നിയമപരമായ വഴിയിലൂടെ - ഇലക്ടറൽ ബോണ്ട്സ്
2017 ഫിനാന്സ് ബിൽ അമെന്റ്‌മെന്റിലൂടെ മോദി ഗവണ്മെന്റ് ഇലക്ടറൽ ബോണ്ട് അവതരിപ്പിക്കുന്നു . അന്നത്തെ ധനമന്ത്രി ആയിരുന്ന അരുൺ ജെയ്‌റ്റിലി ആയിരുന്നു ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചത്.
എന്താണ് ഇലക്ടറൽ ബോണ്ടുകൾ?
വളരെ സിംപിൾ ആയി പറഞ്ഞാൽ
1 . SBI യിൽ നിന്ന് പണം കൊടുത്തു വാങ്ങാവുന്ന ഒരു ഗിഫ്റ്റ് വൗച്ചർ പോലെ , ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് മുൻപ് സംഭാവന കൊടുത്തിരുന്നതിനു പകരമായി കൊടുക്കാം, കിട്ടുന്ന പാർട്ടിക്ക് ഇത് അവരുടെ അക്കൗണ്ടിൽ ഡെപ്പോസിറ്റ് ചെയ്ത് മാറിയെടുക്കാം, സാധാരണ വാലിഡിറ്റി 15 ദിവസമാണ്.
2. ലോക് സഭാ അല്ലെങ്കിൽ സ്റ്റേറ്റ് ഇലക്ഷനിൽ 1 % വോട്ട് നേടിയ ഏത് പാർട്ടിക്കും ഇലക്ടറൽ ബോണ്ട് സ്വീകരിക്കാം.
3. ഇലക്ടറൽ ബോണ്ട് വാങ്ങുന്ന ആളുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഈ ഡാറ്റ രാഷ്ട്രീയ പാർട്ടികൾക്കോ ജനങ്ങൾക്കോ ഒരു രീതിയിലും ലഭിക്കുന്നതല്ല.
4. ഇലക്ടറൽ ബോണ്ടുകൾ ഇന്ത്യൻ കമ്പനികൾക്കോ വിദേശ കമ്പനികൾക്കോ വാങ്ങാവുന്നതാണ്. മുൻപ് ഓരോ കമ്പനികളും എത്ര രൂപ രാഷ്ട്രീയ പാർട്ടികൾക്ക് കൊടുക്കുന്നു എന്നത് വെളിപ്പെടുത്തണമായിരുന്നു. പുതിയ സ്‌കീമിൽ ആ നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.
ഇത് പ്രത്യേകം ശ്രദ്ധിക്കുക ' വിദേശത്തോ ഇന്ത്യയിലോ ' ഉള്ള ഏത് കമ്പനിക്കും എത്ര രൂപ വേണമെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ട് വഴി സംഭാവനകൾ എത്തിക്കാം. ആര് കൊടുത്തെന്നോ എത്ര കൊടുത്തെന്നോ ഉള്ളത് രഹസ്യമായിരിക്കും.
(For more info about electoral bond plz click here )
കള്ളക്കളികൾ വെളിച്ചത്തിലേക്ക്
Transparency activist ലോകേഷ് ബത്ര RTI യിലൂടെ നേടിയെടുത്ത വിവരങ്ങളുടെയും ഡോക്യൂമെന്റുകളുടെയും അടിസ്ഥാനത്തിൽ നിതിൻ സേഥി 6 ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിലെ ചില പ്രസക്ത ഭാഗങ്ങള്‍ നോക്കാം
1. RBI യെ ഒഴിവാക്കൽ എന്ന ആദ്യ പടി
RBI സംശയം പ്രകടിപ്പിക്കുകയും ഇലക്ടറൽ ബോണ്ടിലെ റിസ്ക് ഫാക്ടർ ചൂണ്ടിക്കാണിക്കുകയും ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് ഫിനാൻസ് മിനിസ്ട്രിക്ക് കത്തയക്കുകയും ചെയ്തു
ഈ ബോണ്ടുകളിലൂടെ വൻ തോതിൽ കള്ളപ്പണം രാഷ്ട്രീയത്തിലേക്കും ഇന്ത്യൻ എക്കോണമിയിലേക്കും എത്താനുള്ള സാധ്യത തുറന്നു വക്കുന്നു എന്നും Prevention of money laundering act (PMLA 2002) നു എതിരാണെന്നും ഫിനാൻസ് മിനിസ്ട്രിക്കുള്ള കത്തിൽ കൃത്യമായി സൂചിപ്പിച്ചിരുന്നു.
എന്നാൽ ചില തൊടു ന്യായങ്ങൾ പറഞ്ഞു RBI മുന്നോട്ടു വച്ച ഗുരുതര പ്രത്യാഘാതങ്ങളെ ഫിനാന്സ് മിനിസ്ട്രി നിരാകരിക്കുകയാണുണ്ടായത്.
ബില്ലിലെ കാര്യങ്ങൾ RBI ക്കു മനസിലായില്ല എന്ന് തോന്നുന്നു , RBI യുടെ ലെറ്റർ കിട്ടിയത് താമസിച്ചു മാത്രമല്ല ഫിനാന്സ് ബിൽ, ലെറ്റർ കിട്ടും മുൻപ് അച്ചടിച്ചു പോയെന്നും അത്കൊണ്ട് തന്നെ ഫിനാന്സ് ബില്ലുമായി മുന്നോട്ട് പോകുന്നു എന്നുമാണ് റവന്യു സെക്രട്ടറി കൊടുത്ത മറുപടിയിൽ ഉണ്ടായിരുന്നത് പാർലമെന്റിനു താഴെയാണ് RBI എന്ന താക്കീതിന്റെ സ്വരമുള്ള ഒരു ഓർമപ്പെടുത്തലും.
2. പാർലമെന്റിൽ പറഞ്ഞ നുണകൾ
3. ഇലക്ഷൻ കമ്മീഷനെ നിശബ്ദമാക്കൽ
May 2017 ഇലക്ഷൻ കമ്മീഷൻ ഇലക്ടറൽ ബോണ്ട് കൊണ്ട് ഉണ്ടാകാവുന്ന ഗുരുതര പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് Union ministry of Law & Justice നു കത്തയച്ചു
വിദേശത്തു നിന്ന് രാഷ്ട്രീയ പാർട്ടികൾക് നിയമ വിരുദ്ധമായി ഫണ്ട് സ്വീകരിക്കാൻ ഉള്ള മാർഗമായി ഈ ബോണ്ട് മാറുമെന്നും ഏതെങ്കിലും ഒരു വ്യക്തിക്ക് വിദേശത്തു രജിസ്റ്റർ ചെയ്യുന്ന ഷെൽ കമ്പനികളിലൂടെ കള്ളപ്പണം രാജ്യയത്തേക്കു തിരിച്ചെത്തിക്കാൻ വഴിയൊരുക്കുമെന്നും ഇലക്ഷൻ കമ്മീഷൻ അക്കമിട്ടു ലെറ്ററിൽ പറഞ്ഞിട്ടുണ്ട്.
മാത്രമല്ല രാഷ്ട്രീയ പാർട്ടികളിലേക്കു വരുന്ന ഫണ്ടുകളുടെ സുതാര്യത ഇല്ലാതാക്കുന്നത് കൊണ്ട് തന്നെ ഇലക്ടറൽ ബോണ്ട് പിൻവലിക്കണം എന്നതായിരുന്നു ഇലക്ഷൻ കമ്മീഷന്റെ നിലപാട്.
എന്നാൽ അന്നത്തെ ധനമന്ത്രി ജെയ്‌റ്റിലി ഈ വാദങ്ങൾ മുഖ വിലക്കെടുത്തില്ല, രണ്ട് മീറ്റിങ്ങുകളിലായി കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു കൊണ്ട് ബില്ലുമായി മുന്നോട് പോയി.
Comments