പെട്രോളിയം ടാക്സും യാഥാർഥ്യവും

         പെട്രോൾ, ഡീസൽ വിലയിലൂടെ ജനങ്ങളെ കൊള്ളയടിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇന്ത്യക്കാർ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്നവർ പറയുന്നത് സംസ്ഥാനങ്ങൾ കൂടുതൽ ടാക്സ് എടുക്കുന്നു അത്കൊണ്ട് വില കൂടുന്നു  സംസ്ഥാനം ഭരിക്കുന്നവർ പറയുന്നത് കേന്ദ്രം ടാക്സ്  കൂട്ടിയത് കൊണ്ടാണ് വില കൂടുന്നത് , ഇതിൽ എന്താണ് സത്യം, നമുക്കൊന്ന് പരിശോധിച്ചു നോക്കാം.


സെൻട്രൽ എക്സൈസ് ഡ്യൂട്ടിയുടെ 42 % സംസ്ഥാനങ്ങൾക് കിട്ടും ?

ബിജെപി IT സെൽ/ സപ്പോർട്ടേഴ്‌സ് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്ന "സെൻട്രൽ ഗവണ്മെന്റ് tax ഇനത്തിൽ ഈടാക്കുന്ന വിവിധ നികുതിയുടെ  42% അതത് സംസ്ഥാങ്ങൾക് തിരിച്ചു നൽകും" ഈ  സന്ദേശത്തിന്റെ നിജ സ്ഥിതി ഒന്ന് പരിശോധിക്കാം.

 കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരു ലിറ്റർ പെട്രോളിന് പുറത്തു എത്ര രൂപ വീതം വരുമാനം ഉണ്ടാക്കുന്നു... 

(Calculation എളുപ്പമാക്കാൻ retail വില 90 എന്ന് എടുക്കുന്നു)  

പെട്രോളിന്റെ അടിസ്ഥാന വില (അതായത് കമ്പനി വിൽക്കുന്ന വില ) : 32 .10 

സെൻട്രൽ എക്സൈസ് ഡ്യൂട്ടി : 32 .98 

ഏജന്റ് കമ്മീഷൻ : 3 .68 

സ്റ്റേറ്റ് ടാക്സ് (വാറ്റ്) + സെസ്സ് : 21.24  (കേരളം )

ഇനി നമ്മുടെ ബിജെപി IT സെൽ പ്രചരിപ്പിക്കുന്ന 42 % സ്റ്റേറ്റുകൾക് കേന്ദ്രം  കൊടുക്കുന്നു എന്ന മെസ്സേജിന്റെ സത്യാവസ്ഥ പരിശോധിക്കാം.


ആർട്ടിക്കിൾ 270 അനുസരിച്ചു divisible പൂളിൽ വരുന്ന ടാക്സുകൾ 


 'കോര്പറേഷൻ ടാക്സ് , കസ്റ്റംസ് ഡ്യൂട്ടി , എക്സൈസ് ഡ്യൂട്ടി , സർവീസ് ടാക്സ്' ഇതൊക്കെയാണ് . പക്ഷെ കേന്ദ്രത്തിന്റെ സർചാർജ് , സെസ് എന്നിവ divisible പൂളിൽ വരുന്നതല്ല.

15 ധനകാര്യ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം divisible പൂളിൽ വരുന്ന ടാക്സുകളുടെ 41  % സംസ്ഥാനങ്ങൾക് 'വീതിച്ചു' നൽകണം.

ഓരോ സംസ്ഥാനവും divisible പൂളിൽ collect ചെയ്ത ടാക്സിന്റെ 41  % അതാത് സംസഥാനങ്ങൾക് കിട്ടുമോ?

കിട്ടില്ല , ജനസംഖ്യ ആനുപാതികമായി ഓരോ സ്റ്റേറ്റിനും കിട്ടുന്ന ഷെയർ വ്യത്യാസപ്പെട്ടിരിക്കും,  ഓരോ സ്റ്റേറ്റിനും കിട്ടുന്ന % ഷെയർ താഴെ കൊടുക്കുന്നു 


അപ്പോൾ കേരളത്തിന് കിട്ടുന്നത് ഈ 41 % ന്റെ 2 .5 % മാത്രമാണ്.

പെട്രോളിന്റെ കാര്യം നോക്കാം, 32 .98 രൂപ എസ്‌സിസ് ഡ്യൂട്ടി ഇനത്തിൽ ഈടാക്കുന്ന സെൻട്രൽ ഗവണ്മെന്റ് 4   കംപോണന്റുകളായിട്ടാണ്  എക്സൈസ് ഡ്യൂട്ടി  collect ചെയ്യുന്നത് 

Basic Cenvat duty : 1 .48   
Additional excise duty : 18 
Special additional excise duty : 11
Agri Infra development Cess : 2.5 (2021 ലെ ബഡ്ജറ്റിൽ പുതിയതായി കൊണ്ട് വന്ന സെസ്. ബേസിക് CENVAT ൽ നിന്നും 1.5 രൂപയും, 1 രൂപ സ്പെഷ്യൽ അഡിഷണൽ എക്സൈസ് ഡ്യൂട്ടിയിൽ നിന്നും എടുത്ത് കൊണ്ട് AID സെസ് ആക്കി മാറ്റി )


ഇതിൽ അഡിഷണൽ എക്സൈസ് ഡ്യൂട്ടി (റോഡ് സെസ് ) + സ്പെഷ്യൽ അഡിഷണൽ എക്സൈസ് ഡ്യൂട്ടി + അഗ്രി ഇൻഫ്രാ ഡെവലൊപ്മെൻറ് സെസ്സ് ഇവ 



divisible പൂളിൽ വരുന്നതല്ലാത്തത് കൊണ്ട് പൂർണമായും കേന്ദ്ര govt യിലേക് പോകും.
അതായത് 31.5

ബേസിക് CENVAT  ഡ്യൂട്ടിയിൽ കിട്ടുന്ന തുകയുടെ  41 %  മാത്രമാണ് കേന്ദ്രം സ്റ്റേറ്റുകൾക് 'വീതിച്ചു' കൊടുക്കുന്നത് .

കേരളത്തിന്റെ കാര്യമെടുത്താൽ 1.48 രൂപ collect ചെയ്യുന്നതിന്റെ  41 % ന്റെ  2 .5 % 
അതായത് ഓരോ ലിറ്ററിന്റെ പുറത്തു 1.55  പൈസ ആണ് കേരളത്തിന് തിരിച്ചു കിട്ടുന്നത്.  അപ്പോൾ കേരളത്തിൽ  1 ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ കേന്ദ്രത്തിനു കിട്ടുന്നത് 32 .96 rs  ആണ്. 

ബിജെപി  IT  സെൽ പ്രചരിപ്പിക്കുന്ന 42 % എന്ന മെസ്സേജിന് യാതൊരു അടിസ്ഥാനവും ഇല്ല , ഒരു പക്ഷെ അവരുടെ അറിവില്ലായ്മ കൊണ്ടാകാം അല്ലെങ്കിൽ മനഃപൂർവം ജനങ്ങളെ തെറ്റി ധരിപ്പിക്കുക എന്നതാകാം കാരണം, രണ്ടാമത് പറഞ്ഞതാകാനാണ് സാധ്യത വളരെ കൂടുതൽ.

അടുത്ത ബ്ലോഗിൽ കാണുന്നത് വരെ നമസ്കാരം 












 

Comments