ബിജെപി എങ്ങനെ അഴിമതി ഇല്ലാത്ത പാർട്ടി ആയി
പലപ്പോഴും എന്റെ ബിജെപി സുഹൃത്തുക്കൾ പറയുന്ന ഒരു കാര്യമാണ് കോൺഗ്രസ് ഗവണ്മെൻറ് പോലെയല്ല ബിജെപി, ഭരണത്തിൽ ഒരു തവണയെങ്കിലും അഴിമതിയുടെ കഥകൾ കേട്ടിട്ടുണ്ടോ? മോദി അഴിമതിയില്ലാത്ത ഒരു നേതാവാണ്. ലക്ഷം കോടിയുടെ അഴിമതി നടത്തിയ കോൺഗ്രസ് ആണോ സുതാര്യമായ ഭരണം നടത്തുന്ന ബിജെപിയെയും മോദിയെയും വിമർശിക്കുന്നത് . ഇതിന്റെ പിന്നാമ്പുറ കഥകൾ ഒന്ന് പരിശോധിക്കാം. ഇന്ത്യ UPA യിൽ നിന്ന് NDA യിലേക്ക് - ഒരു ഫ്ലാഷ് ബാക്ക് സത്യത്തിൽ അഴിമതിയുടെ വാർത്ത ഇല്ലാത്ത ഒരു പത്രം നമ്മൾ UPA ഗവണ്മെന്റ് സമയത്തു കണ്ടത് വളരെ ചുരുക്കമായിരിക്കും. 2G, കൽക്കരി , ഹെലികോപ്റ്റർ , ക്യാഷ് ഫോർ വോട്ട് , കോമൺവെൽത്ത് , ഡൽഹി CNG , ഫോഡ്‌ഡർ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത അഴിമതി കഥകൾ. ജനങ്ങൾ അന്ന് വരെ കണ്ടിട്ടില്ലാത്ത അത്ര വലിയ സംഖ്യകളുടെ - ലക്ഷം കോടിയുടെ അഴിമതികൾ. ഇതൊക്കെ കണ്ടും കേട്ടും അനുഭവിച്ചും മടുത്ത ജനങ്ങൾക് മുന്നിലേക്കാണ് 'അഴിമതി രഹിത വികസന കുതിപ്പ് ' എന്ന വാഗ്‌ദാനവുമായി ബിജെപി അന്നത്തെ ഗുജറത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ അവതരിപ്പിക്കുന്നത്. ആകാശത്തോളം വാഗ്‌ദാനങ്ങൾ, ഊതി വീർപ്പിച്ച ഗുജറാത്ത്...